ത്രിവേണി
സംഗീതം :ദേവരാജന്‍
രചന :വയലാര്‍
ആലാപനം :യേശുദാസ്
സംഗമം സംഗമം ത്രിവേണി സംഗമം
ശൃംഗാരപദമാടും യാമം മദാലസയാമം.. (സംഗമം..)
ഇവിടെയോരോ ജീവതരംഗവും
ഇണയെത്തേടും രാവില്‍
നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
നഖചിത്രമെഴുതും നിലാവില്‍
നീയും ഞാനും നമ്മുടെ പ്രേമവും
കൈമാറാത്ത വികാരമുണ്ടോ ?
ഓ..ഓ..ഓ ഓ ഓ .. (5)
(സംഗമം...)
ഇവിടെയോരോ മാംസപുഷ്പവും
ഇതളിട്ടുണരും രാവില്‍
നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
ഉടയാടനെയ്യും നിലാവില്‍
നീയും ഞാനും നമ്മുടെ ദാഹവും
കൈമാറാത്ത രഹസ്യമുണ്ടോ ?
ഓ..ഓ..ഓ ഓ ഓ .. (3)
(സംഗമം...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ