ശകുന്തള
സംഗീതം :ദേവരാജന്‍
രചന :വയലാര്‍
ആലാപനം :യേശുദാസ്
ഓ ...കന്യകേ ...
സ്വര്‍ണ്ണത്താമരയിതളിലുറങ്ങും
കണ്വ തപോവന കന്യകേ
ആരുടെ അനുരാഗ മല്ലിക നീ
ആരുടെ സ്വയംവര കന്യക നീ (സ്വര്‍ണ്ണ)
ചൂടാത്ത നവരത്ന മണി പോലെ
ചുംബനമറിയാത്ത പൂ പോലെ (ചൂടാത്ത)
നുള്ളാത്ത തളിര്‍ പോലെ
മീട്ടാത്ത ശ്രുതി പോലെ
നുകരാത്ത മധു പോലെ - നിന്നു നീ
നുകരാത്ത മധു പോലെ (സ്വര്‍ണ്ണത്താമര)
കാലില്‍ ദര്‍ഭമുന കൊണ്ടിട്ടോ
മാറില്‍ പുഷ്പശരം കൊണ്ടിട്ടോ (കാലില്‍)
അല്ലിപ്പൂന്തണലില്‍ നാണിച്ചു നിന്നു നീ
അരയന്നപ്പിട പോലെ - നിന്നു നീ
അരയന്നപ്പിട പോലെ (സ്വര്‍ണ്ണത്താമര )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ