ഏണിപ്പടികള്‍
സംഗീതം :ദേവരാജന്‍
രചന :വയലാര്‍
ആലാപനം :യേശുദാസ്
ഒന്നാം മാനം പൂമാനം
പിന്നത്തെമാനം പൊന്മാനം
പൂമാനത്തിനും പൊന്മാനത്തിനും മീതേ
ഭൂമിപ്പെണ്ണിന്റെ വേളിച്ചെറുക്കന്റെ തോണി
സ്വര്‍ണ്ണക്കൊടിമരം നട്ടുപിടിപ്പിച്ച
പൊന്നമ്പലത്തിന്റെ മിറ്റത്തുവെച്ചോ
പമ്പയാറ്റിന്‍ കരെ പട്ടുവിതാനിച്ച
പന്തലിനുള്ളിലെ പന്തലില്‍ വെച്ചോ
നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിനു
നേരംവെളുക്കുമ്പം വേളി നാളെ
മാനം വെളുക്കുമ്പം വേളി
എല്ലാരും മാനത്തു പൊന്‍ പണം തീര്‍ക്കുമ്പോ
ഏനൊരു മൂക്കാണിമൂക്കുത്തി തീര്‍ക്കും
എല്ലാരും പെണ്ണിനെ മഞ്ചലില്‍ കേറ്റുമ്പം
ഏനെന്റെ മാലയെ തോണിയില്‍ കേറ്റും
ഓളം പൊതിയുമ്പം നാണം മുളക്കണ
തോണീലിരിക്കണമാല നാളെ
താലിപ്പൂചൂടണ മാല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ