മൂലധനം
സംഗീതം :ദേവരാജന്‍
രചന :പി ഭാസ്കരന്‍
ആലാപനം :യേശുദാസ്
സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയില്‍ നിന്നെന്‍ കല്‍പ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ
സ്വര്‍ഗ്ഗഗായികേ.....
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന
നാടന്‍ നവവധുവെന്നതുപോലെ
നവമീചന്ദ്രിക നിന്നുടെ മുന്നില്‍
നവനീതദലം വാരിത്തൂകി.. വാരിത്തൂകി...
സ്വര്‍ഗ്ഗഗായികേ.....
കുഞ്ഞുമേഘങ്ങളെ മുലകൊടുത്തുറക്കിയ
മഞ്ഞണിക്കുന്നുകള്‍ തോഴികളേപ്പോല്‍
മാമരയവനികയ്ക്കുള്ളില്‍ നിന്നീ
പ്രേമസംഗമം നോക്കുകയാവാം ..നോക്കുകയാവാം
സ്വര്‍ഗ്ഗഗായികേ....
One of Devarajan master's songs which remind the memories of the legendary actor Sathyan master.
മറുപടിഇല്ലാതാക്കൂ