കുമാരസംഭവം
സംഗീതം :ദേവരാജന്‍
രചന :ഒ എന്‍ വി കുറുപ്
ആലാപനം :പി മാധുരി
പ്രിയസഖിഗംഗേ.. പറയൂ ..പ്രിയമാനസനെവിടേ?
ഹിമഗിരിശൃംഗമേ ! പറയൂ എൻ പ്രിയതമനെവിടേ? എവിടേ ?
മാനസസരസ്സിന്നക്കരെയോ ഒരു
മായായവനികയ്ക്കപ്പുറമോ?
പ്രണവമന്ത്രമാം താമരമലരിൽ
പ്രണയപരാഗമായ് മയങ്ങുകയോ?
(പ്രിയസഖിഗംഗേ.. )
താരകൾ തൊഴുതു വലംവെയ്ക്കുന്നൊരു
താണ്ഡവനർത്തനമേടയിലോ
തിരുമുടിചൂടിയ തിങ്കൾക്കലയുടെ
തിരുമുടിചൂടിയ തിങ്കൾക്കലയുടെ
കതിരൊളി ഞാനിനി കാണുകില്ലേ<
(പ്രിയസഖിഗംഗേ.. )
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ