കടത്തനാട്ടു മാക്കം
സംഗീതം :ദേവരാജന്‍
രചന :പി ഭാസ്കരന്‍
ആലാപനം ;യേശുദാസ്
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ...
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെ
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...
കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍
മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍..
കനവിന്റെ കളിത്തേരില്‍ വന്നില്ലേ.. സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..
ക്ഷണിച്ചില്ലേ...
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല
പടകാളിമുറ്റത്തെത്തി വിളിക്കുന്നു..
പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ
സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ..
വന്നാട്ടേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ