കാട്ടുകുരങ്ങ്
സംഗീതം :ദേവരാജന്‍
രചന :പി ഭാസ്കരന്‍
ആലാപനം :പി സുശീല
അറിയുന്നില്ല ഭവാൻ അറിയുന്നില്ല
അനുദിനം അനുദിനം ആത്മാവിൽ നടക്കുമെൻ
അനുരാഗ പൂജഭവാൻ അറിയുന്നില്ല
കേട്ടുമില്ല ഭവാൻ കേട്ടുമില്ല
അരികത്തു വന്നപ്പോഴും ഹൃദയ ശ്രീകോവിലിലെ
ആരാധനയുടെ മണികിലുക്കം (അറിയുന്നില്ല...)
അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും
അർച്ചന നടത്തിയതറിഞ്ഞില്ല നീ
കൽപനാജാലമന്റെ കൺകളിൽ കൊളുത്തിയ
കർപ്പൂര ദീപങ്ങളും കണ്ടില്ല നീ
കണ്ടില്ല നീ (അറിയുന്നില്ല...)
കാലത്തിൻ കാലടികൾ കടന്നു നടന്നു പോകും
കോലാഹല സ്വരങ്ങൾ അറിയാതെ
ഉയിരിന്റെ ശ്രീകോവിൽ അടയ്ക്കാതെ നടക്കുന്നു
ഉദയാസ്തമനമെൻ അശ്രുപൂജ
അശ്രുപൂജ (അറിയുന്നില്ല...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ