സിന്ദൂരച്ചെപ്പ്
സംഗീതം :ദേവരാജന്‍
രചന :യുസഫലി
ആലാപനം:യേശുദാസ്
പൊന്നില്‍ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറന്‍ നിലാവും തേന്മലര്‍ മണവും
ഇക്കിളി കൂട്ടുന്ന രാത്രി
മലരിട്ടു നില്‍ക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീവിടെ?
ഓ...ഓ...
(പൊന്നില്‍ കുളിച്ച...)
നാളത്തെനവവധു നീയെ?
നാണിച്ചു നില്‍ക്കാതെ നീ വരുമോ
കോരിത്തരിക്കുന്നു ദേഹം കാണാക്കുയിലേ നീ വരുമോ?
ഓ....ഓ.....
(പൊന്നില്‍ കുളിച്ച...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ