തേനരുവി
സംഗീതം :ദേവരാജന്‍
രചന :വയലാര്‍
ആലാപനം :യേശുദാസ്
പര്‍വ്വത നന്ദിനീ നീ താമസിക്കും
പച്ചിലമാളിക ഞാന്‍ കണ്ടു
പകൽ നീ പശുക്കളെ മേയ്ക്കാനിറങ്ങും
പവിഴപ്പാടങ്ങള്‍ ഞാന്‍ കണ്ടു (പര്‍വ്വത)
അന്തിയ്ക്കു നീ വന്നു കുളിക്കാനിറങ്ങും
ചെന്താമരക്കുളക്കടവില്‍
എന്നെ കണ്ടതിനാലോ മാനം കണ്ണടച്ചതിനാലോ
മുങ്ങിത്തോര്‍ത്താതെയൊതുക്കുകള്‍ കേറി നീ
മുഖം കുനിച്ചു നടന്നു ഇന്നലെ
മുഖം കുനിച്ചു നടന്നു
നീലനിചോളങ്ങള്‍ പുതച്ചേ നില്‍ക്കും
നിന്‍ താഴ്‌വര കുളിര്‍ കുടിലില്‍ എന്നെ കണ്ടതിനാലോ നാണം
നിന്നെ മൂടുകയാലോ നിന്‍ പുല്‍പ്പായിന്മേലുറക്കം വരാതെ
നീ നഖം കടിച്ചു കിടന്നു രാത്രിയില്‍ നഖം കടിച്ചു കിടന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ