ദത്തുപുത്രന്‍
സംഗീതം ;ദേവരാജന്‍
രചന :വയലാര്‍
ആലാപനം :പി സുശീല
തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ
തൂവൽ കിടക്ക വിരിച്ചോട്ടെ
നാണത്തിൽ മുക്കുമീ മുത്തു വിളക്കിന്റെ
മാണിക്ക്യ കണ്ണൊന്നു പൊത്തിക്കോട്ടെ (തുറന്നിട്ട)
തുന്നിയിട്ട പട്ടു ഞൊറിക്കിടയിലൂടെ
വെണ്ണിലാവിൻ തളിർവിരൽ തഴുകുമ്പോൾ
മഞ്ഞുമ്മ വച്ചു വിടർത്തുന്ന പൂക്കൾതൻ
മന്ദസ്മിതം കൊണ്ടു പൊട്ടു കുത്തും
മന്ദസ്മിതം കൊണ്ടു പൊട്ടു കുത്തും
ഞാൻ പൊട്ടു കുത്തും
(തുറന്നിട്ട)
തെന്നലിന്റെ തേനരുവിക്കരയിലൂടെ
എന്നെയേതോ കുളിർ വന്നു പൊതിയുമ്പോൾ
എല്ലാം മറക്കുമൊരുന്മാദ ലഹരിയിൽ
എന്നിലെ എന്നെ ഞാൻ കാഴ്ച വയ്ക്കും
എന്നിലെ എന്നെ ഞാൻ കാഴ്ച വയ്ക്കും
മുന്നിൽ കാഴ്ച വയ്ക്കും (തുറന്നിട്ട)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ