മഴക്കാറ്
സംഗീതം :ദേവരാജന്‍
രചന :വയലാര്‍
ആലാപനം :യേശുദാസ്
പ്രളയപയോധിയില്‍ ഉറങ്ങിയുണര്‍ന്നൊരു
പ്രഭാമയൂഖമേ കാലമേ..
പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ
പ്രതിരൂപങ്ങളല്ലേ...
മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ
മണ്‍മതിൽക്കെട്ടിനു മുകളില്‍...
ഋതുക്കള്‍ നിന്‍ പ്രിയമാനസ്സപുത്രികള്‍
ഇടംവലം നില്‍ക്കും തേരില്‍...
സൌരയൂഥങ്ങളില്‍ നീ വന്നു വിതയ്‌ക്കും
സൌരഭ്യമെന്തൊരു സൌരഭ്യം....
കാലമേ......
ഇനിയെത്ര വസന്തങ്ങള്‍ കൊഴിഞ്ഞാലും
ഈ സൌരഭ്യം എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം... എനിയ്ക്കുമാത്രം...
സ്വര്‍ണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ
സംക്രമസന്ധ്യതന്‍ നടയില്‍...
പ്രപഞ്ചം ചുണ്ടില്‍ നിന്‍ നാമാക്ഷരവുമായ്
പ്രദക്ഷിണം വെയ്ക്കും വഴിയില്‍...
സ്വര്‍ഗദീപാവലി നീ വന്നു കൊളുത്തും
സൌന്ദര്യമെന്തൊരു സൌന്ദര്യം...
കാലമേ........
ഇനിയെത്ര ജന്മങ്ങള്‍ കഴിഞ്ഞാലും...
ഈ സൌന്ദര്യം എനിയ്ക്കുമാത്രം...
എനിയ്ക്കുമാത്രം..എനിയ്ക്കുമാത്രം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ