Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദര...

G DevarajanVayalarKJ Yesudas
        ഗന്ധര്‍വ ക്ഷേത്രം 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലികയിലെ
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ
ഇന്ദ്രവല്ലരിപ്പൂചൂടിവരും സുന്ദരഹേമന്ത രാത്രി
എന്നെ നിൻ മാറിലെ വനമാലികയിലെ
മന്ദാരമലരാക്കൂ ഇവിടം വൃന്ദാവനമാക്കൂ

ഒഴുകുമീ വെണ്ണിലാപ്പാലരുവീ
ഒരുനിമിഷം കൊണ്ടൊരു യമുനയാക്കൂ
ഒഴുകുമീ വെണ്ണിലാപ്പാലരുവീ
ഒരുനിമിഷം കൊണ്ടൊരു യമുനയാക്കൂ
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വ്വനാക്കൂ
എന്നെ നിന്‍ ഗാനഗന്ധര്‍വ്വനാക്കൂ
പ്രേമോദയങ്ങളില്‍ മെയ്യോടു ചേര്‍ക്കുമൊരു
ഗാനഗന്ധര്‍വ്വനാക്കൂ
എന്നെ നിന്‍ ഗാനഗന്ധര്‍വ്വനാക്കൂ
[...ഇന്ദ്രവല്ലരിപ്പൂചൂടിവരും......]

ഉണരുമീ സര്‍പ്പലതാസദനം
ഒരുനിമിഷം കൊണ്ടൊരു മഥുരയാക്കൂ
ഉണരുമീ സര്‍പ്പലതാസദനം
ഒരുനിമിഷം കൊണ്ടൊരു മഥുരയാക്കൂ
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ
എന്നെ നിന്‍ മായാമുരളിയാക്കൂ
മാരോത്സവങ്ങളില്‍ ചുണ്ടോടടുക്കുമൊരു
മായാമുരളിയാക്കൂ
എന്നെ നിന്‍ മായാമുരളിയാക്കൂ
[...ഇന്ദ്രവല്ലരിപ്പൂചൂടിവരും.........]

സാമ്യമകന്നോരുദ്യാനമേ... കല്‍‌പ...

G Devarajan VayalarKJ Yesudas
             ദേവി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


സാമ്യമകന്നോരുദ്യാനമേ... കല്‍‌പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍ ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ... കല്‍‌പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍ ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ....

മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും കുഞ്ജകുടീരങ്ങളില്‍
മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും കുഞ്ജകുടീരങ്ങളില്‍
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും ദേവഹംസങ്ങളേ
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും ദേവഹംസങ്ങളേ
നിങ്ങള്‍ 
ദൂതു പോയൊരു മനോരഥത്തിലെന്‍ ദേവിയുണ്ടോ ദേവി....

സാമ്യമകന്നോരുദ്യാനമേ....

കച്ചമണികള്‍ നൃത്തം വയ്ക്കും വൃശ്ചികരാവുകളില്‍
കച്ചമണികള്‍ നൃത്തം വയ്ക്കും വൃശ്ചികരാവുകളില്‍
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും രോമഹര്‍ഷങ്ങളേ
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും രോമഹര്‍ഷങ്ങളേ
നിങ്ങള്‍
പൂ വിടര്‍ത്തിയ സരോവരത്തിലെന്‍ ദേവിയുണ്ടോ ദേവി

സാമ്യമകന്നോരുദ്യാനമേ... കല്‍‌പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍ ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ....

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ...

G DevarajanVayalarKJ Yesudas
         ചെമ്പരത്തി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ 
ശില്പഗോപുരം തുറന്നു 
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ 
നഗ്നപാദയായ് അകത്തു വരൂ 
(ചക്രവര്‍ത്തിനീ)

സാലഭഞ്ജികകള്‍ കൈകളില്‍ 
കുസുമതാലമേന്തി വരവേല്‍ക്കും 
പഞ്ചലോഹമണിമന്ദിരങ്ങളില്‍ 
മണ്‍വിളക്കുകള്‍ പൂക്കും 
ദേവസുന്ദരികള്‍ കണ്‍കളില്‍ 
പ്രണയദാഹമോടെ നടമാടും 
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും ... താനേ പാടും 
(ചക്രവര്‍ത്തിനീ)

ശാരദേന്ദുകല ചുറ്റിനും 
കനക പാരിജാതമലര്‍ തൂകും 
ശില്‍പ്പകന്യകകള്‍ നിന്റെ വീഥികളില്‍ 
രത്നകമ്പളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ 
കാവ്യലോക സഖിയാക്കും 
മച്ചകങ്ങളിലെ മഞ്ജു ശയ്യയില്‍ 
ലജ്ജകൊണ്ടു ഞാന്‍ മൂടും ... നിന്നെ മൂടും 
(ചക്രവര്‍ത്തിനീ) 

2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ...

G DevarajanVayalarP Susheela
        ആരോമലുണ്ണി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല 


ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ
ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ
ഉഷയെവിടേ സഖി ഉഷയെവിടേ
ഉഷസ്സെവിടേ.. 
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ

അനിരുദ്ധന്‍ വന്നുവോ അരമനയില്‍ ചെന്നുവോ
അനുരാഗവിവശനായ് നിന്നുവോ
ആരോരുമറിയാതെ മോഹിച്ചു നിന്നുവോ
അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍
ആപാദചൂഡം പൊതിഞ്ഞുവോ
അവള്‍ ആപാദചൂഡം പൊതിഞ്ഞുവോ
ആ.. ആ.. ആ.. 
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ

കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ
ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം
ഓളികണ്ണാല്‍ താരകള്‍ കണ്ടുവോ
കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ
കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള്‍
കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ 
ആ.. ആ.. ആ.. (ഉദയഗിരി)

മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ...

G DevarajanVayalarKJ Yesudas
         ആരോമലുണ്ണി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ 
കൊത്തുപണിക്കരിമ്പുവള്ളം
കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം

ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോരങ്കച്ചേകവരേ
വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ
കൂടെപ്പോന്നാട്ടേ.....
അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം
 കാണാം... കാണാം....


മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ
എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ
മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ....
വേലേം കാണാം പൂരോം കാണാം 
വേളിപ്പെണ്ണിനെ കൊണ്ടും പോരാം... പോരാം....


വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്‍പ്പെണ്മണിയേ
മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ-
രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ....
ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം
 നോക്കാം നോക്കാം

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...

G DevarajanVayalarKJ Yesudas
       അച്ഛനും ബാപ്പയും 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു 
മനസ്സു പങ്കു വച്ചു 
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 

ഹിന്ദുവായീ മുസ്സൽമാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ഇന്ത്യ ഭ്രാന്താലയമായി 
ആയിരമായിരം മാനവ ഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ നമ്മുടെ 
രക്ത ബന്ധങ്ങളെവിടെ 
നിത്യ സ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ 
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ) 

പൊന്നില്‍ കുളിച്ച രാത്രി...

G DevarajanYusufali KecheriKJ Yesudas
         സിന്ദൂരച്ചെപ്പ് 
സംഗീതം :ദേവരാജന്‍ 
രചന :യുസഫലി 
ആലാപനം:യേശുദാസ് 


പൊന്നില്‍ കുളിച്ച രാത്രി
പുളകം വിരിഞ്ഞ രാത്രി
ഈറന്‍ നിലാവും തേന്മലര്‍ മണവും
ഇക്കിളി കൂട്ടുന്ന രാത്രി

മലരിട്ടു നില്‍ക്കുന്നു മാനം
മൈക്കണ്ണിയാളേ നീയെവിടെ
ചിറകിട്ടടിക്കുന്നു മോഹം
ചിത്തിരക്കിളിയേ നീവിടെ?
ഓ...ഓ...
(പൊന്നില്‍ കുളിച്ച...)

നാളത്തെനവവധു നീയെ?
നാണിച്ചു നില്‍ക്കാതെ നീ വരുമോ
കോരിത്തരിക്കുന്നു ദേഹം കാണാക്കുയിലേ നീ വരുമോ?
ഓ....ഓ.....
(പൊന്നില്‍ കുളിച്ച...)

ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ...

G DevarajanVayalarKJ Yesudas
          ശരശയ്യ 
സംഗീതം :ദേവരാജന്‍ 
രചന ;വയലാര്‍ 
ആലാപനം :യേശുദാസ് 

 ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ

മെയ്യില്‍ പാതിപകുത്തുതരൂ
മനസ്സില്‍പ്പാതിപകുത്തുതരൂ
മാന്‍കിടാവേ

നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീവിടര്‍ന്നതും
നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ
കാലം പോലും കാണാതെനിന്നില്‍
കാമമുണര്‍ന്നതും കണ്ടുനിന്നൂ ഞാന്‍ കണ്ടുനിന്നൂ
മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ
കുവലയമിഴി നിന്റെമാറില്‍ ചൂടുണ്ടോ?
ചൂടിനുലഹരിയുണ്ടോ?

നീചിരിച്ചതും ചിരിയില്‍ നെഞ്ചിലെ
പൂവിടര്‍ന്നതും നോക്കിനിന്നൂ 
ഞാന്‍ നോക്കിനിന്നൂ
ദൈവം പോലും കാണാതെനിത്യ 
ദാഹവുമായ് ഞാന്‍ തേടിവന്നൂ
നിന്നെത്തേടിവന്നൂ
കതകുതുറക്കൂ പച്ചിലക്കതകുതുറക്കൂ
കളമൃദുമൊഴി നിന്റെകുമ്പിളില്‍ തേനുണ്ടോ
തേനിനുലഹരിയുണ്ടോ?

2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

രാജശില്‍പ്പി നീയെനിക്കൊരു ...

G DevarajanVayalarP Susheela
           പഞ്ചവന്‍ കാടു 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല 


രാജശില്‍പ്പി നീയെനിക്കൊരു 
പൂജാവിഗ്രഹം തരുമോ?
പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു
പൂജവിഗ്രഹം തരുമോ?

തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടുഞാന്‍
തിരുവാഭരണം ചാര്‍ത്തും
ഹൃദയത്തളികയില്‍ അനുരാഗത്തിന്‍ അമൃതു നിവേദിയ്ക്കും ഞാന്‍...
അമൃതു നിവേദിയ്ക്കും
മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും
രാജശില്‍പ്പി നീയെനിക്കൊരു 
പൂജാവിഗ്രഹം തരുമോ?


രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍
രതിസുഖസാരേ പാടും...
പനിനീര്‍ കുമ്പിളില്‍ പുതിയപ്രസാദം
പകരം മേടിയ്ക്കും ഞാന്‍
പകരം മേടിയ്ക്കും
മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും
രാജശില്‍പ്പി നീയെനിക്കൊരു 
പൂജാവിഗ്രഹം തരുമോ?

ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ...

G DevarajanVayalarP Susheela
           ഒരു പെണ്ണിന്റെ കഥ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല 


ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ
ഭൂമികന്യക പുഞ്ചിരിച്ചൂ
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗകവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ
(ശ്രാവണ...)

നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍
പവിഴക്കൈനഖമുനയാല്‍ പ്രകൃതിയാ
കവിത പകർത്തിവച്ചൂ...അന്നതു ഞാന്‍ വായിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)

സ്വര്‍ഗ്ഗാരോഹണവീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍....
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചുവെച്ചൂ
ഞാൻ അവനേ സ്നേഹിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ...

G DevarajanVayalarP Susheela
       ഒരു പെണ്ണിന്റെ കഥ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല 


പൂന്തേനരുവീ 
പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
പൂന്തേനരുവീ......

ഒരു താഴ്വരയില്‍ ജനിച്ചു നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നു
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നു..
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
ആഹാ..ആഹാ..ആഹാഹാഹാ
ഓഹോ ഓഹോ ഓ..ഹോഹൊഹോ
പൂന്തേനരുവീ.....

മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനിമണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങി നമ്മള്‍
കവിതകള്‍ പാടി മയങ്ങി
ഓര്‍മ്മകള്‍ മരിക്കുമോ? ഓളങ്ങള്‍ നിലയ്ക്കുമോ?
പൂന്തേനരുവീ...