Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

പാമരം പളുങ്ക്‌ കൊണ്ട്‌ പന്നകം...

G DevarajanVayalarP Susheela
        ത്രിവേണി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല 


പാമരം പളുങ്ക്‌ കൊണ്ട്‌
പന്നകം കരിമ്പ്‌ കൊണ്ട്‌
പഞ്ചമിയുടെ തോണിയിലെ
പങ്കായം പൊന്ന്‌ കൊണ്ട്‌ (പാമരം..)
പാമരം പളുങ്ക്‌ കൊണ്ട്‌

കണ്ണൻകുളങ്ങരെ കളഭക്കുളങ്ങരെ
കുളിരായ കുളിരെല്ലാം തോണിയിലേറ്റി (കണ്ണൻ)
കളമുണ്ടും തോളിലിട്ടു കനവെല്ലാം കണ്ണിലിട്ടു
കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി (കളമുണ്ടും..)
വാ..ഇതിലെ വാ...തോണി ഇതിലെ വാ (പാമരം..)

ഏഴാം കടൽക്കരെ..യക്ഷിക്കടൽക്കരെ
ഇളനീരും പനിനീരും കൊണ്ടെയിറക്കി (എഴാം..)
അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി
മാലയിട്ട കണ്ണനെ മടിയിലിരുത്തി..(അണിമുത്തും..)
വാ..ഇതിലെ വാ...തോണി ഇതിലെ വാ (പാമരം..)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ