Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 9, ബുധനാഴ്‌ച

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ...

G DevarajanVayalarAM Raja
            അടിമകള്‍ 
സംഗീതം :ദേവരജന്‍ 
രചന :വയലാര്‍ 
ആലാപനം എ എം രാജാ 


താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല
കാമിനി നിന്നെ ഞാൻ ഉറക്കുകില്ല (താഴമ്പൂ...)
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...

ആരും കാണാത്തൊരന്തപ്പുരത്തിലെ
ആരാധനാ മുറി തുറക്കും ഞാന്‍ (ആരും..)
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ
നീല കാർവർണ്ണനായ്‌ നിൽക്കും ഞാൻ (ഈറനുടുത്തു...)
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...

എതോ കിനാവിലെ ആലിംഗനത്തിലെ
എകാന്ത രോമാഞ്ചമണിഞ്ഞവളേ (ഏതോ...)
ഓമനച്ചുണ്ടിലെ പുഞ്ചിരി പൂക്കളിൽ
പ്രേമത്തിൻ സൗരഭം തൂകും ഞാൻ (ഓമന...)

താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ
പൂമുഖ കിളിവാതിൽ അടയ്ക്കുകില്ല
കാമിനി നിന്നെ ഞാൻ ഉറക്കുകില്ല
താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ