Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

മംഗളം നേരുന്നു ഞാന്‍...

G DevarajanSreekumaran ThampiKJ Yesudas
        ഹൃദയം ഒരു ക്ഷേത്രം 
സംഗീതം :ദേവരാജന്‍ 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം :യേശുദാസ് 


മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍

എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്‍മണിവീണയില്‍
സുന്ദരസ്വരധാര ഉണരട്ടേ
ഉണരട്ടേ.....

മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍

നിറയുമീ ദുഖത്തിന്‍ ചുടുനെടുവീര്‍പ്പുകള്‍
നിന്‍മുന്നില്‍ തെന്നലായ്‌ ഒഴുകട്ടെ
ആ പുണ്യ ദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ
ജനിക്കട്ടേ.....

മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു ചേര്‍ന്നതിന്‍ ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ്‌ നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ