Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 9, ബുധനാഴ്‌ച

തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ...

G DevarajanVayalarKJ Yesudas
          കൂടുകുടുംബം 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 

 തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ

തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും
ഇളനീര്‍ക്കുടമിന്നുടയ്ക്കും ഞാന്‍
തങ്കഭസ്മക്കുറിയിട്ട........

വടക്കിനിത്തളത്തില്‍ പൂജയെടുപ്പിനു
വെളുപ്പാന്‍ കാലത്തു കണ്ടപ്പോള്‍
മുറപ്പെണ്ണേ നിന്റെ പൂങ്കവിളിങ്കല്‍ ഞാന്‍
ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ -പ്രേമത്തിന്‍
ഹരിശ്രീയെഴുതിയതോര്‍മ്മയില്ലേ?
തങ്കഭസ്മക്കുറിയിട്ട.........

തുമ്പപ്പൂക്കളത്തില്‍ തിരുവോണത്തിന്
തുമ്പിതുള്ളാനിരുന്നപ്പോള്‍
പൂക്കിലക്കതിരുകള്‍ക്കിടയിലൂടെന്നെ നീ
നോക്കിക്കൊതിപ്പിച്ചതോര്‍മ്മയില്ലേ -ഒളികണ്ണാല്‍
നോക്കീ-ക്കൊതിപ്പിച്ചതോര്‍മ്മയില്ലേ?
തങ്കഭസ്മക്കുറിയിട്ട........

കളപ്പുരക്കളത്തില്‍ മേടപ്പുലരിയില്‍
കണികണ്ടു കണ്ണുതുറന്നപ്പോള്‍
വിളക്കുകെടുത്തി നീ ആദ്യമായ് നല്‍കിയ
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ -പ്രേമത്തിന്‍
വിഷുക്കൈനീട്ടങ്ങളോര്‍മ്മയില്ലേ?
തങ്കഭസ്മക്കുറിയിട്ട....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ