Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ആകാശഗംഗയുടെ കരയില്‍...

G DevarajanVayalarP Susheela
       ഒമാനകുട്ടന്‍ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല


ആകാശഗംഗയുടെ കരയില്‍ 
അശോകവനിയില്‍ 
ആരെയാരെ തേടി വരുന്നൂ 
വസന്ത പൌര്‍ണമി നീ (ആകാശ )

ചന്ദന മുകിലിന്‍ മൂടു പടത്തിന്‍
സ്വര്‍ണ്ണ ഞൊറികളിലൂടെ 
ചന്ദന മുകിലിന്‍ മൂടു പടത്തിന്‍ 
സ്വര്‍ണ്ണ ഞൊറികളിലൂടെ 
നിന്‍ കണ്മുനകള്‍ തൊടുത്തു വിട്ടൊരു 
നീല മലരമ്പെവിടെ 
എവിടെ ...എവിടെ ...എവിടെ ... 
(ആകാശ)

ചന്ദ്രകാന്തം വാരിത്തൂകും 
ചൈത്ര രജനിയിലൂടെ 
രാസക്ക്രീഡയില്‍ തുഴഞ്ഞു വന്നൊരു 
രാജ ഹംസമെവിടെ 
എവിടെ ...എവിടെ ...എവിടെ ...

(ആകാശ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ