Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 7, തിങ്കളാഴ്‌ച

ഇടയകന്യകേ പോവുകനീ...

G DevarajanVayalarKJ Yesudas
         മണവാട്ടി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


ഇടയകന്യകേ പോവുകനീ
ഈയനന്തമാം ജീവിതവീഥിയില്‍
ഇടറാതെ കാലിടറാതെ

കണ്ണുകളാലുള്‍കണ്ണുകളാലേ
അന്വേഷിക്കൂ നീളേ
കണ്ടെത്തും നീ മനുഷ്യപുത്രനേ
ഇന്നല്ലെങ്കില്‍ നാളേ
(ഇടയകന്യകേ...)
കയ്യിലുയര്‍ത്തിയ കുരിശും കൊണ്ടേ
കാല്‍ വരി നില്‍പ്പൂ ദൂരേ
നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും
കണ്ണീരൊപ്പും നാഥന്‍
(ഇടയകന്യകേ...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ