Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

സരസ്വതീയാമം കഴിഞ്ഞൂ...

G DevarajanVayalarKJ Yesudas
             അനാവരണം 
സംഗീതം ;ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


സരസ്വതീയാമം കഴിഞ്ഞൂ.. ഉഷസ്സിന്‍
സഹസ്രദളങ്ങള്‍ വിരിഞ്ഞൂ..
വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
വെളിച്ചം ചിറകടിച്ചുണര്‍ന്നു...

അഗ്നികിരീടം ചൂടി അശ്വാരൂഢനായി...കാലം
അങ്കം ജയിച്ചുവന്ന തറവാട്ടില്‍...
ഇതുവഴി തേരില്‍ വരും ഉഷസ്സേ..
ഇവിടുത്തെ അസ്ഥിമാടം സ്പന്ദിക്കുമോ...
സ്പന്ദിക്കുമോ...

മുത്തുടവാള്‍മുനയാലേ നെറ്റിയില്‍ കുങ്കുമംചാര്‍ത്തി..
കൈരളി കച്ചമുറുക്കിനിന്ന കളരികളില്‍
നിറകതിര്‍ വാരിത്തൂകും ഉഷസ്സേ...
ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ....
ബാല്യമുണ്ടോ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ