Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 9, ബുധനാഴ്‌ച

മംഗലംകുന്നിലെ മാന്‍പേടയോ...

G DevarajanVayalarKJ Yesudas
     ഒതനെന്റെ മകന്‍ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


മംഗലംകുന്നിലെ മാന്‍പേടയോ
മരതകക്കാട്ടിലെ മയില്‍പ്പേടയോ
തങ്കനൂപുരമണികള്‍ കിലുക്കി
തപസ്സുണര്‍ത്താന്‍ വന്ന മേനകയോ..

വികാരപുഷ്പ തടാകക്കരയില്‍
വിജയദശമി ചന്ദ്രികയില്‍
മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി
മന്മഥന്‍ തീര്‍ത്തൊരു വിഗ്രഹമോ..
ആരോ...ആരോ... 
ആരാധികയവളാരോ..
(മംഗലംകുന്നിലെ)

വിലാസ നര്‍ത്തനമേടയ്ക്കരികില്‍
വിജനസുരഭീ വാടികയില്‍
സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളില്‍
സ്വര്‍ഗ്ഗമയച്ചൊരു സുന്ദരിയോ..
ആരോ.. ആരോ... 
ആരാധികയവളാരോ..
(മംഗലംകുന്നിലെ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ