Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

റംസാനിലെ ചന്ദ്രികയോ...

G DevarajanVayalarP Jayachandran
      ആലിബാബയും 41 കള്ളന്മാരും 
സംഗീതം :ദേവരാജന്‍ 
രചന;വയലാര്‍ 
ആലാപനം :ജയചന്ദ്രന്‍ 


റംസാനിലെ ചന്ദ്രികയോ രജനീഗന്ധിയോ 
അറബിപ്പെൺകൊടി അഴകിൻ പൂമ്പൊടി ആരു നീ ആരു നീ ആരു നീ (2) 

റംസാനിലെ ചന്ദ്രികയോ 

തേജോഗോപുരത്തിൻ തങ്കപ്പടവിറങ്ങും 
താരമോ പുഷ്പ കാലമോ (2) 
മുന്തിരി ചൊടിയിതൾ വിടർത്തൂ...എന്നെ നിൻ 
മന്ദസ്മിതത്തിൻ മടിയിൽ ഉറങ്ങാൻ അനുവദിക്കൂ 
ഇടം കൈ നിന്റെ ഇടം കൈ 
എന്റെ വിടർന്ന മാറിലെ പടരുന്ന പൂ വള്ളിയാക്കൂ 
പൂ വള്ളിയാക്കൂ 

(റംസാനിലെ ചന്ദ്രികയോ) 

ഏതോ ചേതോഹരമാം അരയന്നത്തേരിലെത്തും 
ദൂതിയോ സ്വർഗ്ഗ ദൂതിയോ (2) 
മഞ്ഞിന്റെ മുഖപടമഴിക്കൂ എന്നെ നിൻ 
മാദക ഗന്ധം നുകർന്നു കിടക്കാൻ അനുവദിക്കൂ 
വലം കൈ നിന്റെ വലം കൈ 
എന്റെ തലയ്ക്കു കീഴിലെ തളിരിന്റെ തലയിണയാക്കൂ 
തലയിണയാക്കൂ 

(റംസാനിലെ ചന്ദ്രികയോ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ