Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 9, ബുധനാഴ്‌ച

സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ...

G DevarajanP BhaskaranKJ Yesudas
          മൂലധനം 
സംഗീതം :ദേവരാജന്‍ 
രചന :പി ഭാസ്കരന്‍
ആലാപനം :യേശുദാസ് 


സ്വര്‍ഗ്ഗഗായികേ ഇതിലേ ഇതിലേ
സ്വപ്നലോലുപേ ഇതിലേ ഇതിലേ
ഹൃദയമണിയറയില്‍ നിന്നെന്‍ കല്‍പ്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ
സ്വര്‍ഗ്ഗഗായികേ.....

മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന 
നാടന്‍ നവവധുവെന്നതുപോലെ
നവമീചന്ദ്രിക നിന്നുടെ മുന്നില്‍
നവനീതദലം വാരിത്തൂകി.. വാരിത്തൂകി...
സ്വര്‍ഗ്ഗഗായികേ.....

കുഞ്ഞുമേഘങ്ങളെ മുലകൊടുത്തുറക്കിയ
മഞ്ഞണിക്കുന്നുകള്‍ തോഴികളേപ്പോല്‍
മാമരയവനികയ്ക്കുള്ളില്‍ നിന്നീ 
പ്രേമസംഗമം നോക്കുകയാവാം ..നോക്കുകയാവാം
സ്വര്‍ഗ്ഗഗായികേ....

1 അഭിപ്രായം: