Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ശക്തിമയം ശിവശക്തിമയം...



G DevarajanVayalarKJ Yesudas
          ദേവി കന്യാകുമാരി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


 ശക്തിമയം ശിവശക്തിമയം
ഭക്തിമയം ഭുവനം ബ്രഹ്മമയം
ശക്തിമയം ശിവശക്തിമയം

കോടിസൂര്യ പ്രഭവിടര്‍ത്തി കാരണജലധി തിരയുണര്‍ത്തി
ആഗമ നിഗമ പ്രണവബീജത്തില്‍ നിന്നാ-
ദിപരാശക്തി അവതരിച്ചു
ചിന്മയീ സച്ചിന്മയീ സൃഷ്ടിസ്ഥിതിലയ രൂപമയീ
നിത്യവരാഭയ ഭാവമയീ
പാലയമാം പാലയമാം പാലയമാം
പാര്‍വണേന്ദു ഭാസുരേന്ദു വദനേ.......


ശ്രീസുദര്‍ശനദ്യുതിപരത്തി ക്ഷീരപഥങ്ങളില്‍ തമസ്സകറ്റി
ദ്വാപരയുഗത്തിന്‍ ഹൃദയപദ്മങ്ങളില്‍ നിന്നാദിപരാശക്തി അവതരിച്ചു
ചിന്മയീ സച്ചിന്മയീ സിന്ദൂരാരുണജ്യോതിമയീ
ചഞ്ചലപാദപരാഗവതീ
പാലയമാം പാലയമാം പാലയമാം
പദ്മപുഷ്പ കൃഷ്ണപുഷ്പ നയനേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ