Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 9, ബുധനാഴ്‌ച

ചന്ദ്രനുദിക്കുന്ന ദിക്കില്‍

G DevarajanVayalarKJ YesudasB Vasantha
       ഒതെനെന്റെ മകന്‍ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് ,വസന്ത 


ചന്ദ്രനുദിക്കുന്ന ദിക്കില്‍ 
ചന്ദനം പൂക്കുന്ന ദിക്കില്‍
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാര്‍ത്തിക രാത്രി.......

നിറപറതന്‍ മുന്‍പില്‍ ആ...
നിലവിളക്കിന്‍ മുന്‍പില്‍ ആ...
നെറ്റിയിലിലക്കുറിതൊട്ടവളെ നിന്നെ
മറ്റൊരു തൊടുകുറി ചാര്‍ത്തിയ്ക്കും
ആ....
(ചന്ദ്രനുദിക്കുന്ന...)

തൊടുകുറി ചാര്‍ത്തിയിട്ടെന്തുചെയ്യും?
മുടിയില്‍ പുതിയൊരു പൂ തിരുകും
പൂവണിയിച്ചിട്ടെന്തുചെയ്യും?
പുഞ്ചിരിമുത്തു കവര്‍ന്നെടുക്കും
മുത്തുകവര്‍ന്നിട്ടെന്തു ചെയ്യും?
മുദ്രമോതിരം തീര്‍പ്പിക്കും
മോതിരം തീര്‍ത്തിട്ടെന്തു ചെയ്യും?
മോഹിച്ചപെണ്ണിന്റെ വിരലിലിടും
ആ....
(ചന്ദ്രനുദിക്കുന്ന...)

നിറമലരിന്‍ മുന്‍പില്‍
നിറകതിരിന്‍ മുന്‍പില്‍ (നിറ..)
ലജ്ജകൊണ്ടലുക്കിട്ടു നില്പലവളെ 
മാറില്‍ മാറ്റൊരലുക്ക് ഞാന്‍ ചാര്‍ത്തിക്കും 
(ചന്ദ്രനുദിക്കുന്ന...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ