Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ...

G DevarajanVayalarKJ Yesudas
         ചെമ്പരത്തി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ 
ശില്പഗോപുരം തുറന്നു 
പുഷ്പപാദുകം പുറത്തു വെയ്ക്കു, നീ 
നഗ്നപാദയായ് അകത്തു വരൂ 
(ചക്രവര്‍ത്തിനീ)

സാലഭഞ്ജികകള്‍ കൈകളില്‍ 
കുസുമതാലമേന്തി വരവേല്‍ക്കും 
പഞ്ചലോഹമണിമന്ദിരങ്ങളില്‍ 
മണ്‍വിളക്കുകള്‍ പൂക്കും 
ദേവസുന്ദരികള്‍ കണ്‍കളില്‍ 
പ്രണയദാഹമോടെ നടമാടും 
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും ... താനേ പാടും 
(ചക്രവര്‍ത്തിനീ)

ശാരദേന്ദുകല ചുറ്റിനും 
കനക പാരിജാതമലര്‍ തൂകും 
ശില്‍പ്പകന്യകകള്‍ നിന്റെ വീഥികളില്‍ 
രത്നകമ്പളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ 
കാവ്യലോക സഖിയാക്കും 
മച്ചകങ്ങളിലെ മഞ്ജു ശയ്യയില്‍ 
ലജ്ജകൊണ്ടു ഞാന്‍ മൂടും ... നിന്നെ മൂടും 
(ചക്രവര്‍ത്തിനീ) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ