Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 6, ഞായറാഴ്‌ച

പൂവുകള്‍ക്ക്‌ പുണ്യകാലം...

G DevarajanVayalarP Susheela
         ചുവന്ന സന്ധ്യ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി സുശീല 


പൂവുകള്‍ക്ക്‌ പുണ്യകാലം
മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം
നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍
നിശ്ചയ താമ്പൂല താലം
പൂവുകള്‍ക്ക്‌ പുണ്യകാലം
മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം

മാനത്തെ നവരത്ന വ്യാപാര തെരുവുകളില്‍
മഞ്ചലേറി വന്നിരങ്ങിയ രത്നവ്യാപാരി (2)
ഒരു വളയ്ക്ക്‌ മുത്തു തരൂ ഒരു മിന്നിനു പൊന്ന് തരൂ (2)
ഒരു കോടി ദ്വീപുകളുടെ അധിപനല്ലെ നീ ?
അധിപനല്ലേ നീ ? 
പൂവുകള്‍ക്ക്‌ പുണ്യകാലം
മേയ്‌ മാസ രാവുകള്‍ക്ക്‌ വേളിക്കാലം

സ്വപ്നത്തിന്‍ സ്വരരാഗ സംഗീത സദസ്സുകളില്‍
സ്വര്‍ണ്ണ വീണ മീട്ടി വന്നൊരു സര്‍ഗ്ഗസഞ്ചാരി
ഒരു നിമിഷം കൂടെ തരൂ ഒരു പല്ലവി പാടിത്തരൂ (2)
ഒരു ഗാന സാഗരത്തിന്‍ അധിപനല്ലെ നീ
അധിപനല്ലേ നീ (പൂവുകള്‍ക്ക്‌..)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ