Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ...

G DevarajanVayalarKJ Yesudas
         ആരോമലുണ്ണി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ 
കൊത്തുപണിക്കരിമ്പുവള്ളം
കോലത്തുനാട്ടിലെ കോവിലകത്തമ്മയെ
താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം

ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോരങ്കച്ചേകവരേ
വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ
കൂടെപ്പോന്നാട്ടേ.....
അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം
 കാണാം... കാണാം....


മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ
എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ
മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ....
വേലേം കാണാം പൂരോം കാണാം 
വേളിപ്പെണ്ണിനെ കൊണ്ടും പോരാം... പോരാം....


വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്‍പ്പെണ്മണിയേ
മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ-
രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ....
ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം
 നോക്കാം നോക്കാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ