Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 10, വ്യാഴാഴ്‌ച

തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെ...

G DevarajanVayalarP Madhuri
             ലൈന്‍ ബസ്‌ 
സംഗീതം ;ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :പി മാധുരി 


ആ.. ആ..
തൃക്കാക്കരെപ്പൂപോരാഞ്ഞ് തിരുനക്കരെപ്പൂ‍പോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍കാറ്റേ..
നിന്റെയോമല്‍ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടേ
ഒന്നു കണ്ടോട്ടെ 
(..തൃക്കാക്കരെ )

താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ 
താലിമുല്ലയുണ്ടല്ലോ ചെന്താമരത്തളിരുണ്ടല്ലോ 
പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ
പ്രഭാതചന്ദനതിലകം ചാര്‍ത്തിയ പാരിജാതമുണ്ടല്ലോ
നിന്നെ വികാരതരളിതനാക്കിയ നിശാഗന്ധിയുണ്ടല്ലോ
ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു തുളസിപ്പൂ ? 
(..തൃക്കാക്കരെ )

രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ 
രാജമല്ലിയുണ്ടല്ലോ അനുരാഗമഞ്ജരിയുണ്ടല്ലോ
നിലാവു കോടിറവുക്കകള്‍ നല്‍കിയ
നെയ്തലാമ്പലുണ്ടല്ലോ (നിലാവു കോടി...)
നിന്നെ പ്രേമപരവശനാക്കിയ വനജ്യോത്സ്നയുണ്ടല്ലോ
ഇനിയെന്തിനീ ദേവന്നു നല്‍കിയ തുളസിപ്പൂ?
(...തൃക്കാക്കരെ...(2))

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ