Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 5, ശനിയാഴ്‌ച

പുഷ്പമംഗലയാം ഭൂമിയ്ക്ക് ...

G DevarajanVayalarKJ Yesudas
            നഖങ്ങള്‍ 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


പുഷ്പമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായ് വരും വെളുത്തവാവേ
എന്റെ മടിയില്‍ മയങ്ങും ഈ മാലതി ലതയെ 
തൊടല്ലേ - തൊടല്ലേ നീ
‌// പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫

കടഞ്ഞ ചന്ദന മെതിയടികളുമായ്
കയ്യില്‍ കനക വേണുവുമായ്
പൊന്മുകില്‍ ചെമ്മരിയാടിനെ മേയ്ക്കുന്ന
പുല്ലാനി മലയിലെ ആട്ടിടയന്‍
നീ ഈ കവിളിലെ നീഹാര ഹാരം
കവരുമോ - നിലാവേ കവരുമോ
// പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. .. //
♪ ♫ ♪ ♫ ♪ ♫ ♪ ♫

കുളിച്ചു കൂന്തലില്‍ ദശപുഷ്പവും ആയ്
കണ്ണില്‍ പ്രണയ ദാഹവുമായ്
♪ ♫ ♪ ♫ ♪ ♫ ♪ ♫
എന്‍ മെയ് മന്മഥ ചാപമായ് മാറ്റും ഈ
ഉന്മാദിനി എന്റെ പ്രാണസഖി
നീ ഈ മനസ്സിലെ ഏകാന്ത രാഗം 
കവരുമോ - നിലാവേ കവരുമോ
// പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ