Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 5, ശനിയാഴ്‌ച

മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും...

G DevarajanVayalarKJ Yesudas
             ചട്ടക്കാരി 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


മന്ദസമീരനില്‍ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ..

ജനുവരിക്കുളിര്‍ ചന്ദ്രിക മുകരും ജലതരംഗം നീ..
ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ..
സ്വപ്നസൗകുമാര്യം നീ..
നിറയും എന്നില്‍ നിറയും.. നിന്റെ
നീഹാരാര്‍ദ്രമാം അംഗരാഗം.. അംഗരാഗം...

മദന നര്‍ത്തന ശാലയിലുണരും മൃദു മൃദംഗം നീ..
പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ..
പുഷ്പപാനപാത്രം നീ...
അലിയും.. എന്നില്‍ അലിയും..നിന്റെ
അന്യാധീനമാം അഭിനിവേശം..അഭിനിവേശം..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ