Best Blogger Template

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി


ഈവര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ

കാമുകഹൃദയങ്ങളുണ്ടോ?

സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ

ഗന്ധര്‍വഗീതമുണ്ടോ?

വസുന്ധരേ വസുന്ധരേ...

കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ?


2011, ഫെബ്രുവരി 5, ശനിയാഴ്‌ച

അംഗനമാര്‍ മൌലേ അംശുമതി ബാലേ...

G DevarajanVayalarKJ Yesudas
          അങ്കത്തട്ട് 
സംഗീതം :ദേവരാജന്‍ 
രചന :വയലാര്‍ 
ആലാപനം :യേശുദാസ് 


അംഗനമാര്‍ മൌലേ അംശുമതി ബാലേ
അനംഗകാവ്യകലേ 
ഇതിലേ ഇതിലേ ഇതിലേ

നിന്‍പാദംചുംബിച്ചൊരുന്മാദം കൊള്ളുമീ
ചെമ്പകപ്പൂവായ് ജനിച്ചിരുന്നെങ്കില്‍ ഞാന് 
നിന്നംഗസൌഭഗം വാരിപ്പുണരുമീ
മന്ദസമീരനായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ ഒരു
പ്രേമ ചക്രവര്‍ത്തീ....
അംഗനമാര്‍ മൌലേ അംശുമതി ബാലേ....

അല്ലിപ്പൂമെയ്യെടുത്തങ്കത്തില്‍ വയ്ക്കുമീ
വള്ളിയൂഞ്ഞാലായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
നിന്‍ ദിവ്യ യൌവനം എന്നും പുതയ്ക്കുമീ
പൊന്നുടയാടയായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍ 
എങ്കിലിത് രാജധാനി ഒരു പ്രേമ രാജധാനി...
അംഗനമാര്‍ മൌലേ അംശുമതി ബാലേ.....

നിന്‍ ദാഹം തീര്‍ക്കുവാന്‍ ചുണ്ടോടു ചേര്‍‍ക്കുമീ
തെങ്ങിളംനീരായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
സൌന്ദര്യ റാണിനിന്‍ മാറില്‍ മയങ്ങുമീ
സ്വര്‍ണ്ണപതക്കമായ് ജനിച്ചിരുന്നെങ്കില്‍ ഞാന്‍
എങ്കില്‍ ഞാന്‍ ചക്രവര്‍ത്തീ ഒരു പ്രേമ ചക്രവര്‍ത്തീ
അംഗനമാര്‍ മൌലേ അംശുമതി ബാലേ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ